• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 9 മുതൽ,184 ചിത്രങ്ങൾ ,14 സ്ക്രീനുകൾ,17 വിഭാഗങ്ങൾ,പതിനായിരത്തോളം പ്രതിനിധികള്‍

by Web Desk 06 - News Kerala 24
November 29, 2022 : 5:45 pm
0
A A
0
രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 9 മുതൽ,184 ചിത്രങ്ങൾ ,14 സ്ക്രീനുകൾ,17 വിഭാഗങ്ങൾ,പതിനായിരത്തോളം പ്രതിനിധികള്‍

ഇരുപത്തി ഏഴാമത്  അന്താരാഷ്ട്രചലച്ചിത്ര മേള   ഡിസംബര്‍   9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന്  സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍  അറിയിച്ചു. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഐ.എഫ്.എഫ്.കെയില്‍  70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.  ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി ബേല താര്‍  മാറിയമാനുഷിക പ്രശ്നങ്ങളെ ദാര്‍ശനികമായി സമീപിച്ചുകൊണ്ട് സവിശേഷമായ ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുന്ന ചലച്ചിത്രകാരനാണ്.
ബേലാ താറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്സ്, വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് എന്നിവ ഉള്‍പ്പടെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.  ആദ്യമായി ഇന്ത്യയില്‍ എത്തുന്ന ബേലാ താറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും

ബേലാ താറിന്റെ ചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ ‘കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍’എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.  ദാര്‍ദന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് ഇത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യനെന്നറിയപ്പെടുന്ന ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്സ്‌കി, കാന്‍മേളയില്‍ രണ്ടുതവണ പാം ദി ഓര്‍ നേടുക എന്ന അപൂര്‍വബഹുമതിക്ക് ഉടമയായ സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, ജര്‍മ്മന്‍ സംവിധായകന്‍ എഫ്.ഡബ്ള്യു മുര്‍നോ എന്നിവരുടെ വിഖ്യാത ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാവും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് സമകാലിക സെര്‍ബിയന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് ആണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തല്‍സമയം പശ്ചാത്തല സംഗീതം പകരുന്നത്.

പുനരുദ്ധരിച്ച ക്ളാസിക് സിനിമകളുടെ വിഭാഗത്തില്‍ ജി.അരവിന്ദന്റെ ‘തമ്പ്’ പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച ‘സ്വയംവര’ത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷവേളയില്‍ ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനവും മേളയില്‍ ഉണ്ടായിരിക്കും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും.
ക്യാമറയെ സമരായുധമാക്കി അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇത്തവണ ഇറാനിയന്‍ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിക്ക് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ രണ്ട് എക്സിബിഷനുകള്‍ സംഘടിപ്പിക്കും.  മാങ്ങാട് രത്നാകരന്‍ ക്യറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘അനര്‍ഘ നിമിഷം’, അനശ്വരനടന്‍ സത്യന്റെ 110ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍നിന്നുള്ള 110 മിഴിവാര്‍ന്ന ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍.ഗോപാലകൃഷ്ണന്‍ തയാറാക്കിയ ‘സത്യന്‍ സ്മൃതി’ എന്നീ പ്രദര്‍ശനങ്ങളാണ് സംഘടിപ്പിക്കുന്നത്.Wമേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം തുടങ്ങിയ അനുബന്ധപരിപാടികള്‍ ഉണ്ടായിരിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓപ്പറേഷൻ ലോട്ടസ് കേസ്: ജഗ്ഗു സ്വാമിയുടെ സഹപ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

Next Post

പാകിസ്ഥാനില്‍ രാജ്യവ്യാപകമായി അക്രമണത്തിന് ഉത്തരവിട്ട് പാക് താലിബാന്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പാകിസ്ഥാനില്‍ രാജ്യവ്യാപകമായി അക്രമണത്തിന് ഉത്തരവിട്ട് പാക് താലിബാന്‍

പാകിസ്ഥാനില്‍ രാജ്യവ്യാപകമായി അക്രമണത്തിന് ഉത്തരവിട്ട് പാക് താലിബാന്‍

സാങ്കേതിക സർവകലാശാല വി.സി നിയമനം: ഹൈകോടതി വിധിയിൽ പ്രതികരണം പിന്നീട് – മന്ത്രി ആർ. ബിന്ദു

സാങ്കേതിക സർവകലാശാല വി.സി നിയമനം: ഹൈകോടതി വിധിയിൽ പ്രതികരണം പിന്നീട് - മന്ത്രി ആർ. ബിന്ദു

കെ.ടി.യു വി.സി നിയമനം: പിണറായി രാജിവെക്കുന്നതാണ് നല്ലതെന്ന് കെ. സുരേന്ദ്രൻ

കെ.ടി.യു വി.സി നിയമനം: പിണറായി രാജിവെക്കുന്നതാണ് നല്ലതെന്ന് കെ. സുരേന്ദ്രൻ

ശ്രീനിവാസൻ വധം: ഒരാള്‍ കൂടി പിടിയില്‍, 49 പ്രതികളിൽ  41 പേരും അറസ്റ്റിലായി

ശ്രീനിവാസൻ വധം: ഒരാള്‍ കൂടി പിടിയില്‍, 49 പ്രതികളിൽ 41 പേരും അറസ്റ്റിലായി

പത്തനംതിട്ടയിൽ ബാറിൽ സംഘർഷം; പരുക്കേറ്റയാൾ മരിച്ചു

പത്തനംതിട്ടയിൽ ബാറിൽ സംഘർഷം; പരുക്കേറ്റയാൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In