ആലുവ : 900 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ കാണ്ഡമാൽ സ്വദേശി കേശബ് സാൻഡയെ (28) റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. നാട്ടിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. കഞ്ചാവുമായി ഇയാൾ മുൻപ് എക്സൈസിന്റെ പിടിയിലായിരുന്നു. ആ കേസിൽ രണ്ടാഴ്ച മുൻപാണ് ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയത്.