തിരുവനന്തപുരം : യുക്രൈനില്‍നിന്ന് ഡല്‍ഹിയിലെത്തിയ മൂന്നാര്‍ സ്വദേശിനി ആര്യ വളര്‍ത്തുനായ സൈറയെ കൂട്ടി നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ രണ്ട് മണിയുടെ വിമാനത്തിലോ എയര്‍ ഏഷ്യയുടെ രാവിലെ 10 മണിയുടെ വിമാനത്തിനോ ആയിരിക്കും ആര്യയും സൈറയും യാത്ര തിരിക്കുക. നായയെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചതോടെ ആര്യയുടെ യാത്ര മുടങ്ങിയിരുന്നു.
പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സിഇഒയേയും മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി. ഇതോടെയാണ് വളര്‍ത്തുനായയെ കൂട്ടി തന്നെ ആര്യക്ക് നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചത്.സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറയ്ക്ക് അഞ്ചുമാസമാണ് പ്രായം. ദിവസങ്ങള്‍ നീണ്ട യാത്രയെ തുടര്‍ന്ന് സൈറ ക്ഷീണിതയാണ്. എത്രയും വേഗം നാട്ടിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ആര്യ വ്യക്തമാക്കി.