തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ വഴിയായിരുന്നു അനന്തുവിന്‍റെ പണമിടപാടുകൾ. 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. നന്ദകുമാർ പറഞ്ഞത് പ്രകാരം കോടികൾ കൈമാറിയെന്ന് അനന്തുകൃഷ്ണന്റെ മൊഴി നല്‍കിയിട്ടുണ്ട്. തട്ടിപ്പിന്‍റെ ആസൂത്രണത്തിലും ആനന്ദകുമാറിന് പങ്കുണ്ട്. സംഭവത്തില്‍ ആനന്ദകുമാറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. തട്ടിപ്പ് നടന്ന ജില്ലകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പണംവാങ്ങിയെന്നും അനന്തു മൊഴിയിൽ പറയുന്നു.