കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സമഗ്രമായ അന്വേഷണ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയത്. രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ജുലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമഗ്രമായ അന്വേഷണ നടത്താൻ ജില്ലാ കളക്ടർ ജോൺ വി സാമുവലിനെ സർക്കാർ ചുമതലപ്പെടുത്തിയത്. പ്രാഥമിക റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു. ഇതിൻറെ പിന്നാലെയാണ് അന്തിമ റിപ്പോർട്ട് കളക്ടർ സർക്കാരിന് കൈമാറിയത്. രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നും, മണ്ണുമാന്തിയന്ത്രം അപകട സ്ഥലത്തേക്ക് എത്തിക്കാൻ സാങ്കേതിക തടസ്സം ഉണ്ടായിരുന്നതായും കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.