കോഴിക്കോട് : നിക്ഷേപ തട്ടിപ്പ് കേസിൽ കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലീസ് പറയുന്നത്. കമ്പനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളിൽ പോലീസ് സംഘം പരിശോധന തുടരുകയാണ്.