ഇരിങ്ങാലക്കുടയിലെ ജനങ്ങൾക്ക് പ്രതിസന്ധിഘട്ടത്തിൽ താങ്ങും തണലുമായി നിന്നയാളാണ് ഐ.സി.എൽ ഫിൻകോര്‍പ് ഉടമ അഡ്വക്കേറ്റ് കെ. ജി. അനിൽകുമാറെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു.
ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീക്ഷണറായി നിയമിതനായ അഡ്വക്കേറ്റ് കെ. ജി. അനികുമാറിനെ ഇരിഞ്ഞാലക്കുട പൗരാവലി ആദരിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെമ്പാടും ശാഖകളുള്ള ഐ.സി.എൽ എന്ന ഒരു വ്യവസായ സാമ്രാജ്യത്തിന്‍റെ ഉടമ ആയിരിക്കുമ്പോൾ തന്നെ നാട്ടിലെ ജനങ്ങളുടെ സങ്കടങ്ങളും നിവർത്തികേടുകളും പങ്കുവെക്കാൻ പരിഹരിക്കാൻ അദ്ദേഹം ഒപ്പമുണ്ട് – മന്ത്രി പറഞ്ഞു.
തന്‍റെ ബിസിനസിലൂടെ ആർജിക്കുന്ന ലാഭവിഹിതം മറ്റുള്ളവർക്ക് കൂടി വേണ്ടി പങ്കുവെക്കുവാൻ കെ. ജി. അനികുമാര്‍ തയ്യാറാകുന്നു എന്നുള്ളത് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.
കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും വിജയമാണ് അനിൽ കുമാറിൽ ലഭിക്കുന്ന അതിവിശിഷ്ട പദവികളെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. ഇരിങ്ങാലക്കുട പൗരവേലിയുടെ ഉപകാരം കെ ജി അനിൽകുമാറിന് സമ്മാനിച്ചു.
നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു. എം.എൽ.മാരായ പി ബാലചന്ദ്രൻ, വി. ആർ. സുനിൽകുമാർ, ഇ. ടി. ടൈസൺ, ലത ചന്ദ്രൻ, സാവിത്രി ലക്ഷ്മണൻ, തോമസ് ഉണ്ണിയാടൻ, എം.പി. ജാക്സൺ, ടി.വി. ചാർലി, പ്രദീപ് മേനോൻ, കെ.ആർ വിജയ എന്നിവര്‍ സംസാരിച്ചു.