കോഴിക്കോട് : ഭൂമി വാങ്ങുന്ന പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പട്ടികജാതി മുൻ ഓഫിസറെ സർവീസിൽനിന്ന് സസ്പെ ന്റ് ചെയ്ത് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ ഉത്തരവ്. പാലക്കാട് ജില്ലയിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി മുൻ ഓഫീസിൽ കെ.സജീവനെയാണ് അന്വേഷ വിധേയമായി സസ്പെ ന്റ് ചെയ്തത്.
2021-22 വർഷത്തെ പദ്ധതിയിൽ ചക്കിളിയൻ വിഭാഗക്കാർക്ക് കൃഷി ഭൂമി വാങ്ങുന്നതിന് നാലി കോടി രൂപ വകയിരുത്തിയിരുന്നു. കൃത്യമായ മാനദണ്ഡങ്ങളും വ്യക്തമായ മാർഗനിർദേശങ്ങളും പാലിക്കാതയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് ആരോപിച്ചു ലഭിച്ച പരാതിയിന്മേൽ വിജിലൻസ് പാലക്കാട് യൂനിറ്റ് പരാതി പരിശോധന നടത്തിയിരുന്നു.
വിജിലൻസ് സമർപ്പിച്ച അന്വേണ റിപ്പോർട്ടിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ പലരുടെയും അപേക്ഷകളോടൊപ്പമുള്ള ചില അനുബന്ധ രേഖകൾ 2021 ലും 2022-ലും അനുവദിച്ചവയാണെന്ന് കണ്ടെത്തി. വിധവകൾ, ഭിന്നശേഷിക്കാർ മുതലായ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷകരെ പരിഗണിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി ഓഫീസറായിരുന്ന കെ.സജീവൻ പല പദ്ധതികളിലെയും ഗുണഭോക്തക്കളിൽ നിന്നും കൈപ്പറ്റിയെന്ന് അന്വേഷണവേളയിൽ വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയതിനാൽ ആരോപണ വിധേയനായ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി മുൻ ഓഫീസർ കെ. സജീവനെതിരെ (നിലവിൽ പാലക്കാട് ജില്ലാ അസിസ്റ്റന്റ് പട്ടികജാതി ഓഫീസർ) സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം സർവീസിൽ നിന്നും സസ്പെൻറ് ചെയ്ത് ഉത്തരവിറക്കിയത്. പാലക്കാട് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി ഓഫിസറുടെ ചുമതല മറ്റൊരാൾക്ക് നൽകുന്നതിന് പട്ടികജാതി ഡിയറക്ടർ സ്വീകരിക്കണമെന്നാണ് ഉത്തരവ്.