തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്കായി വേണ്ട ഒന്നാണ് വിറ്റാമിന്‍ ഇ. ആന്റിഓക്‌സിഡന്റ് ശക്തിക്ക് പേരുകേട്ട വിറ്റാമിൻ ഇ, തലമുടി വളർച്ചിക്ക് ഗുണം ചെയ്യും. രക്തചംക്രമണം വർധിപ്പിച്ച് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
- ഒന്ന്…
- ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ചീര പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
- രണ്ട്…
- ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, അയേണ്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
- മൂന്ന്…
- നിലക്കടലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.
- നാല്…
- പപ്പായയിലും വിറ്റാമിന്‍ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
- അഞ്ച്…
- കിവിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ കിവിയും തലമുടി വളരാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.