മുടി നേരത്തെ നരയ്ക്കുന്നത് പല കാരണങ്ങളാൽ സംഭവിക്കുന്നു. ഭക്ഷണം മുതൽ പാരമ്പര്യം പോലെയുള്ള കാര്യങ്ങൾ വരെ, മുടി നേരത്തെ നരയ്ക്കുന്നതിന് കാരണമാകുന്ന നിരവധി കാരണങ്ങളുണ്ട്. നരച്ച മുടി സാധാരണയായി പ്രായമാകലുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. പിഗ്മെന്റേഷൻ ക്രമേണ കുറയുന്നതാണ് മുടിയുടെ നിറത്തിലുള്ള മാറ്റം.
മുടിയുടെ വേരിൽ മെലാനിൻ ഉത്പാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ രോമങ്ങൾ വളരുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നതായി പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറഞ്ഞു.
മുടി നേരത്തെ നരയ്ക്കുന്നത് നമ്മുടെ മാതാപിതാക്കളിൽ നിന്നോ പൂർവ്വികരിൽ നിന്നോ പാരമ്പര്യമായി ലഭിക്കുന്നതാണ്. മുടിക്ക് ധാരാളം പോഷണം ആവശ്യമാണ്. പ്രോട്ടീൻ കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് മുടി നേരത്തെ നരയ്ക്കുന്നതിന് കാരണമാകും.
സമ്മർദ്ദം, ഉത്കണ്ഠ എന്നിവ മുടി നരയ്ക്കുന്നതിന് കാരണമാകും. ചായ, കാപ്പി, മദ്യം, ശുദ്ധീകരിച്ച മൈദ, പഞ്ചസാര, ചുവന്ന മാംസം, വറുത്ത, മസാലകൾ, അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ എന്നിവയുടെ അമിത ഉപഭോഗം മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് അഞ്ജലി പറഞ്ഞു.
കോപ്പർ, സെലിനിയം, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളുടെയും ബി 12, ഫോളിക് ആസിഡ് പോലുള്ള വിറ്റാമിനുകളുടെയും അഭാവം മുടി നേരത്തെ നരയ്ക്കുന്നതിന് കാരണമാകും. പുകവലി നരയ്ക്ക് പിന്നിലെ മറ്റൊരു കാരണമാണ്. പുകവലിക്കാർക്ക് നരയ്ക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 2.5 ഇരട്ടി അധികമാണെന്ന് പഠനങ്ങൾ പറയുന്നു.
ആഹാരത്തിലെ പോഷകങ്ങളുടെ അപര്യാപ്തതകൾ മിക്കപ്പോഴും മുടി കൊഴിയാൻ കാരണമായേക്കാം. വൈറ്റാമിൻ B12ന്റെ കുറവ് നരയ്ക്കാൻ കാരണമാണ്. ഹോർമോൺ വ്യതിയാനവും നരയ്ക്ക് പിന്നിലെ മറ്റൊരു കാരണമാണ്. മുടിയുടെ ഉള്ള്, നിറം , ആരോഗ്യം എന്നിവയുമായി ഈ ഹോർമോണുകൾക്ക് ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹോർമോൺ തകരാറുകൾ മുടി നരയ്ക്കാൻ കാരണമാകും.
മുടി നരയ്ക്കാൻ മുന്നിൽ നിൽക്കുന്ന കാരണങ്ങളിൽ മറ്റൊന്നാണ് സ്‌ട്രെസ്. ടെൻഷൻ കൂടിയാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കും. ഇതുതന്നെയാണ് നരയ്ക്കും കാരണമാകുന്നത്.