ദില്ലി:ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.സിമി രാജ്യത്തിൻ്റെ ദേശീയതയ്ക്ക് എതിരാണ് . അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് അവർ ശ്രമിച്ചത് .അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത് .ഹർജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ദില്ലിയിലെ അധികാര തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴും ദില്ലി സര്‍ക്കാര്‍ തെരുവില്‍ പ്രതിഷേധ നാടകം നടത്തുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന് മുന്‍പിലാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എഎപി സര്‍ക്കാരിന്റെ ലെഫ്. ഗവര്‍ണര്‍ക്കെതിരേയുള്ള പ്രതിഷേധങ്ങളെ കുറ്റപ്പെടുത്തിയത്. സുപ്രീംകോടതി കേസ് പരിഗണിച്ചു കൊണ്ടിരിക്കുമ്പോള്‍ അതേ വിഷയത്തില്‍ പ്രതിഷേധം നടത്തുന്നതിനെക്കുറിച്ച് ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്ക് ബോധ്യമുണ്ടാകേണ്ടതാണ്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം രാജ്യത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ്. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് കോടതി ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. വാര്‍ത്തകളുടെ അടിസ്ഥാനത്തിലോ പ്രതിഷേധങ്ങള്‍ കണക്കിലെടുത്തോ ഭരണഘടനാപരമായ ചോദ്യങ്ങളില്‍ തീരുമാനം എടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് മറുപടി നല്‍കി.