ടെല്‍ അവീവ് > യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രാജിവെക്കണമെന്ന് ഇസ്രയേല്‍. ഗുട്ടറസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇസ്രയേല്‍ ആരോപിച്ചു. ഇസ്രയേലിനെതിരെ ഗുട്ടെറസ് യുഎൻ സുരക്ഷ കൗൺസിലിൽ പ്രതികരിച്ചതിന് പിന്നാലെയാണ് രാജി ആവശ്യം. ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടെറസ് പറഞ്ഞത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണത്. സായുധ പോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് മുന്നില്‍ ഒരു കക്ഷിയും അതീതരല്ലെന്നും ഗുട്ടറസ് പറഞ്ഞു. ഇതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. അതേസമയം നിരന്തരം പരാജയപ്പെടുന്ന യുഎൻ നടപടികൾ നീതികരിക്കാനാകില്ലെന്ന് പലസ്‌തീനും പ്രതികരിച്ചു.