ഗാസ: ഗാസയിലെ സ്‌കൂളുകളിൽ ഹമാസ് ആയുധങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേൽ. സായുധ പ്രവർത്തനങ്ങൾക്കായി സ്‌കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഇസ്രയേൽ ആരോപിച്ചു. സ്കൂളിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ എന്നി സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും ഐഡിഎഫ് പുറത്തുവിട്ടു. ഐ.ഡി.എഫ്. നടത്തിയ റെയ്ഡിനിടെയാണ് ഗാസയിലെ ചെറിയ കുട്ടികൾ പഠിക്കുന്ന കിൻഡർഗാർട്ടൻ സ്‌കൂളുകളിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. അൽ ഷിഫ ആശുപത്രിയിൽ ഹമാസുകാരുടെ ഭൂഗർഭതാവളം കണ്ടെത്തിയെന്ന് ഇസ്രയേൽ സേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അൽ ഖുദ്സ് ആശുപത്രിയിൽ വൻ ആയുധശേഖരവും കണ്ടെത്തിയിരുന്നു. ആശുപത്രികളെ കവചമാക്കി ഹമാസ് യുദ്ധം ചെയ്യുകയായിരുന്നെന്ന് ഇസ്രയേൽ സൈന്യം എക്‌സിലൂടെ ആരോപിച്ചു.
ഹമാസിന്റെ പാർലമെന്റ് കെട്ടിടം, സുപ്രധാന ഓഫീസുകൾ, പോലീസ് ആസ്ഥാനം, തുറമുഖം എന്നിവ ഇസ്രയേൽ ആക്രമണത്തിൽ തകർന്നിരുന്നു. അതേസമയം ഗാസയിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം 51 ആയി. : ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ വീടും ആക്രമിച്ചുവെന്ന് ഇസ്രയേൽ. ഹനിയ്യയുടെ വീടിനുനേരെ ബോംബാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന വിഡിയോ പുറത്തുവിട്ടിരുന്നു.