ആലുവ: ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദനം. പെട്രോളിന് പകരം ഡീസൽ അടിച്ചു എന്ന് ആരോപിച്ചാണ് പമ്പ് മാനേജർ റിയാസിനെ മർദ്ദിച്ചത്. റിയാസിൻ്റെ പരാതിയിൽ രണ്ട് പേർക്കെതിരെ ആലുവ പൊലിസ് കേസെടുത്തു.
ഇന്നലെ രാത്രി ചാലയ്ക്കലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം. ബന്ധുവായ ഒരു സ്ത്രീയുടെ കാറിൽ പെട്രോളിന് പകരം ഡീസൽ അടിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് പേർ ചേർന്ന് റിയാസിനെ മർദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നിലവിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനമേറ്റ റിയാസ് ചികിത്സയിലാണ്.