കോതമംഗലം > കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ജില്ലാ പ്രസിഡൻ്റും, യുഡിഎഫ് ജില്ലാ ചെയർമാനുമായ ഷിബു തെക്കും പുറത്തിൻ്റെ മലയൻകീഴ് ബൈപാസിലുള്ള വീട്ടിൽ ആദായനികുതി വകുപ്പിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ആരംഭിച്ച റെയ്‌ഡ് ശനിയാഴ്ച്ചയും തുടരുന്നു. നിരവധി അനധികൃത പണമിടപാട് രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിതായതാണ് സൂചന.
നഗരത്തിലെ ടിയാന ഗോൾഡിലും ഷിബുവിൻ്റെ വീട്ടിലും ഒരേസമയത്താണ് വ്യാഴാഴ്‌ച പരിശോധന ആരംഭിച്ചത്. മുൻ മന്ത്രി ടി യു കുരുവിളയുടെ വീട്ടിലും ഓഫീസിലും നടന്ന റെയ്‌ഡ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള സ്ഥാപനങ്ങളായിരുന്നു. 10 ഓളം സ്ഥാപനങ്ങളിലെ റെയ്‌ഡുകളും പൂർത്തിയായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഷിബു തെക്കുംപുറം യുഡിഎഫ് സ്ഥാനാർഥിയായി കോതമംഗലത്ത് മത്സരിച്ചിരുന്നു. വർഷങ്ങളായി നടക്കുന്ന ചില ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന സംശയത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ആദായ വകുപ്പ് ഇൻ്റിലിജൻസ് വിഭാഗം പരിശോധനക്ക് തുടക്കമിട്ടത്. ഉന്നത രാഷ്ട്രീയബന്ധമുള്ള ചിലരുടെ വീടുകളും, പണമിടപാട് സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം.