മസ്കത്ത് : ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഹജർ മലനിരകളിലും മുസന്ദം, വടക്കൻ ബത്തിന ഗവർണറേറ്റുകളിലുമാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.