കോഴിക്കോട്: പീഡനത്തെ തുടര്‍ന്ന് നാലര വയസുകാരി കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ്. ബീന എന്ന ഹസീനയ്ക്കാണ് കോഴിക്കോട് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ബീന കുഞ്ഞിനെ എറണാകുളം സ്വദേശിനിയുടെ പക്കല്‍നിന്ന് വളര്ത്താനെടുക്കുകയും പിന്നീട് കോഴിക്കോടുള്ള വിവിധ ലോഡ്ജുകളില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
1991ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലര വയസുണ്ടായിരുന്ന മിനി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതി ഗണേശന് ഇപ്പോഴും ഒളിവിലാണ്.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക്, കെ.മുഹസിന എന്നിവര്‍ ഹാജരായി.