കൊച്ചി: കൊച്ചിയില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കാന്‍ നിര്‍ദേശം. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷാണ് ജില്ലയില്‍ ജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷന്റെ കീഴില്‍ പൈപ്പ് ലൈന്‍ കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ്, വനം, റെയില്‍വേ തുടങ്ങിയ വകുപ്പുകളുമായുള്ള തടസങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കും. ഡിസ്ട്രിക്ട് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷന്‍ അവലോകനയോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ജില്ലയില്‍ 82 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 2,47,261 വീടുകളില്‍ പദ്ധതിപ്രകാരം കണക്ഷന്‍ ലഭിക്കും. ഇതില്‍ 95,289 വീടുകളിലാണ് കണക്ഷന്‍ നല്‍കിയിട്ടുള്ളത്.