കോഴിക്കോട് : അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയതിനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.സി.ജോർജിന് ജമാഅത്തെ ഇസ്ലാമി കേരളാ ഘടകത്തിന്റെ വക്കീൽ നോട്ടിസ്. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തിൽ ജോർജ് പരാമർശം നടത്തിയിരുന്നു.
ജോർജിന്റെ പരാമർശങ്ങൾ മത–സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂർവം അപകീർത്തിപെടുത്താനുമുള്ള ശ്രമമാണെന്നു നോട്ടിസിൽ പറയുന്നു. പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി അഭിഭാഷകൻ അമീൻ ഹസ്സൻ അയച്ച നോട്ടിസിൽ പറയുന്നത്.