ബെംഗലുരു: കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും കേവല ഭൂരിപക്ഷമെത്തില്ലെന്ന് പ്രവചനം.
മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 11 വരെയാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടന്നത്. കര്‍ണാടകയില്‍ അങ്ങോളമിങ്ങോളമായി 20000 സാംപിളുകളാണ് സര്‍വ്വേയ്ക്കായി ശേഖരിച്ചത്. സര്‍വ്വേ നടക്കുന്ന കാലത്ത് പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിരുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ രണ്ടാം ഘട്ടം നടക്കും. ഇതിന് മുന്‍പ് 36 ഓളം തിരഞ്ഞെടുപ്പ് പ്രവചനമാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയിട്ടുള്ളത്. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയതും ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ ആയിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയ പരിചയ സമ്പന്നര്‍ കൂടിയാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തുന്നത്.
മെയ് 10 നടക്കുന്ന വോട്ടെണ്ണലില്‍ കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാരാണ് വിധിയെഴുതുക. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. വാരാന്ത്യ അവധി എടുത്ത് ആളുകൾ വോട്ട് ചെയ്യാതിരിക്കുന്നത് തടയാനായി ബുധനാഴ്ച വോട്ടെടുപ്പ് വച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനവും ചര്‍ച്ചയായിരുന്നു.