പാലക്കാട് : പാലക്കാട് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്ത വ്യാപനം. നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം. രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്നു വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്. ആരോഗ്യവകുപ്പ് അടിയന്തിര യോഗം വിളിച്ചു. ഈ പ്രദേശത്തെ പലരും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പലർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് വിവരം. തുടർന്നാണ് മഞ്ഞപ്പിത്തം വ്യാപനം ആ പ്രദേശത്ത് കാണാൻ തുടങ്ങിയത്.
സംഭവത്തിൽ പരിശോധന കൃത്യമായി നടത്തി ആശങ്ക പരിഹരിക്കാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പും പ്രാദേശിക ഭരണകൂടവും അറിയിച്ചിരിക്കുന്നത്.