ബക്കളം: ഓണാവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. താഴെ ബക്കളത്തെ സി പ്രമോദാ (50)ണ് മരിച്ചത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഞായർ പകൽ 11ന് പുന്നക്കുളങ്ങര കുറുക്കൻചാൽ ശ്മശാനത്തിൽ. 62 ബിഎസ്എഫ് ബറ്റാലിയനിലെ ജവാനാണ്. കാർഗിൽ അതിർത്തി മേഖലകളിലെ ജോലിക്കിടെ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
അടുത്താഴ്ച ജോലിസ്ഥലത്തേക്ക് പോകാനിരിക്കെയാണ് മരണം. പത്തൊമ്പതാം വയസിലാണ് ബിഎസ്എഫിൽ ചേർന്നത്. പരേതനായ മാടവളപ്പിൽ ദാമോദരന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: ബോബിത (മേഘാലയ, ഷില്ലോങ്). മക്കൾ: പ്രബീഷ്, പ്രതിഭ (വിദ്യാർഥിനി). സഹോദരി: സി പ്രീത (പ്രധാനാധ്യാപിക, പരിയാരം കെ കെ എൻ പി എംജിവി എച്ച്എസ്എസ്).