നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ‘ദൃശ്യം’ ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. നിര്‍മാതാവായ എൻ എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങിൽ ശ്രീനിജിൻ എംഎൽഎ സ്വിച്ചോണും നിർവഹിച്ചു.
സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‍കൂൾ അധ്യാപികയുടെ കഥപറയുന്ന ചിത്രമാണ് ഇത്. കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്‍ണനാണ്. ഷ്യാൽ സതീഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിൽ ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ,കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധാവൻ, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു.
സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്ന് നിർമ്മിക്കുന്നു. 2 ക്രീയേറ്റീവ് മൈൻഡ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.സുഭാഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ,
ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ, സുരേഷ് കൃഷ്‍ണൻ, ആർട്ട്: അശോകൻ ചെറുവത്തൂർ, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷൻ മാനേജർ: ധനേഷ് കൃഷ്‍ണകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ഡിസൈൻ: ലൈനോജ് റെഡ്ഡിസൈൻ, സ്റ്റിൽസ്: ജിതിൻ മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവർത്തകർ.