കോഴിക്കോട്: കണ്ണൂരിലെ മുതിർന്ന നേതാവ് പി. ജയരാജനെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തിനെതിരെ സി.പി.എം അണികളിൽ വിമർശനം ഉയരുന്നതിനിടെ ജയരാജന് പിന്തുണയുമായി മകൻ രംഗത്ത്. ‘ആരൊക്കെ തള്ളിപറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചിൽ തന്നെ…’ എന്ന് ജയരാജന്റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചു.
കൂടാതെ. പി. ജയരാജനെ പ്രകീർത്തിച്ച് കൊണ്ട് അണികൾ പുറത്തിറക്കിയ വിഡിയോയും ജെയിൻ രാജ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ജെയിൻ രാജിന്റെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നുണ്ട്.