തിരുവനന്തപുരം : ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം സര്‍വകലാശാല സെനറ്റ് ഹാളില്‍ നടത്താനിരുന്ന ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. പുരസ്‌കാരം നല്‍കേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പി.ടി.തോമസ് എംഎല്‍എയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.



















