ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ജെഡിഎസ്. കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍സി രഘു ആചാറിന് ചിത്രദുര്‍ഗയില്‍ സീറ്റ് നല്കി. വരുണയില്‍ സിദ്ധരാമയ്യയ്ക്ക് എതിരെ ഡോ. ഭാരതി ശങ്കര്‍ മത്സരിക്കും. അതേസമയം കോണ്‍ഗ്രസ് മൂന്നാം സ്ഥാനാര്‍ഥി പട്ടികയും പുറത്തിറക്കി. പട്ടികയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിംഗ് മണ്ഡലമായ കോലാറില്‍ സീറ്റില്ല.
43 സ്ഥാനാര്‍ഥികളെയാണ് മൂന്നാം പട്ടികയില്‍ പ്രഖ്യാപിച്ചത്. ബിജെപിയില്‍ നിന്ന് രാജി വച്ച മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ് സാവഡിയ്ക്ക് അതാനി സീറ്റ് നല്കി. അതേസമയം ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന തര്‍ക്കമാണ് കര്‍ണാടക കോണ്‍ഗ്രസില്‍ നിലനിന്നിരുന്നത്. സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും മുഖ്യമന്ത്രി കസേരയില്‍ നോട്ടമുണ്ട്. സിദ്ധരാമയ്യ ഇത് സമ്മതിച്ചിട്ടുമുണ്ട്.