തിരുവനന്തപുരം : കെ വി തോമസിന്റെ മകന്റെ പോസ്റ്റിന് ജെബി മേത്തറിന്റെ മറുപടി. തനിക്ക് ഇത്രയും സ്ഥാനം താങ്ങാൻ ആവുമോ എന്ന് പാർട്ടി തീരുമാനിക്കും. ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചു. അതിൽ അസഹിഷ്ണുത വേണ്ടെന്നും ജെബി മേത്തർ മറുപടി നൽകി. ദിലീപിനൊപ്പമുള്ള സെൽഫിയെ കുറിച്ചു ജെബി മേത്തർ വിശദീകരിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട പരിപാടിക്ക് ദിലീപ് എത്തിയതായിരുന്നു. സെൽഫി എടുത്തത് സാധാരണ നടപടിയാണ്. അതിൽ ദുഖമില്ല. കോടതിയിൽ ഇരിക്കുന്ന വിഷയമാണ്. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളിൽ പ്രതികൾ ആകാറുണ്ട്, അവർക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി മേത്തർ പറഞ്ഞു. പി ടി തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയിൽ പങ്കെടുത്ത ആളാണ് താൻ. അതിഥികളെ തീരുമാനിക്കുന്നത് താൻ അല്ലെന്നും ഡെബി വിശദീകരിച്ചു.
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയായ കെവി തോമസിന്‍റെ മകന്‍ ബിജു തോമസ് രൂക്ഷ വിമര്‍ശനവുമായിട്ടാണ് രംഗത്തെത്തിയത്. നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് എന്ന തലക്കെട്ടോടെയാണ് ബിജു തോമസിന്റെ വിമര്‍ശനങ്ങള്‍. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തര്‍ അടക്കമുള്ളവര്‍ നിലവില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായ മറ്റ് നേതാക്കള്‍ ഇല്ലാത്തതാണെന്നും ബിജു തോമസ് പറയുന്നു. കെവി തോമസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം ശക്തമായപ്പോള്‍ പിതാവിന്റെ ഫേസ്ബുക്കില്‍ തെറിവിളികളുടെ പൊങ്കാലയായിരുന്നെന്നും ബിജു പറഞ്ഞു. ആ സമയത്ത്, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് ഒരു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ബിജു പറഞ്ഞു.