ദില്ലി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം റാങ്ക് മലയാളിയായ തോമസ് ബിജു ചീരംവേലിനാണ്. തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജു കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലും രണ്ടാം റാങ്ക് നേടിയിരുന്നു. ഐഐടി ബോംബെ സോണിലെ ആർ കെ ശിശിറിനാണ് ഒന്നാം റാങ്ക്. 360 ൽ 314 മാർക്കാണ് ശിശിർ നേടിയത്. പെൺകുട്ടികളിൽ ഐഐടി ഡൽഹി സോണിലെ തനിഷ്ക കബ്രയാണ് ഒന്നാം റാങ്ക് നേടിയത്. J E E A D V. AC . IN എന്ന വെബ്സൈറ്റ് പരിശോധിച്ചാൽ ഫലം അറിയാം.