മാനന്തവാടി > ജീപ്പപകടം നടന്ന മാനന്തവാടിയിലേക്ക് വനം മന്ത്രി എ കെ ശശീന്ദ്രൻ പുറപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി മന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.