ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ജെഎന്‍യുവില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് വിദ്യാര്‍ഥി സംഘടനയായ ഡിഎസ്എഫ്. ഇന്ന് രാത്രി വിജ്ഞാപനത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കാന്‍ സംഘടന ആഹ്വാനം ചെയ്തു. പൗരത്വ നിയമത്തിനെതിരെ കേരളത്തിലെ മുഴുവന്‍ ബ്ലോക്ക് കേന്ദ്രത്തിലും ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിക്കും. നിയമത്തിനെതിരെ തുടര്‍ന്നും ശക്തമായ സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കണ്ണൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ നേതൃത്വത്തില്‍ ആണ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുക.