ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിൽ 145 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വിദ്യാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 22 മുതലാണ് ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചത്. മെയ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈൻ പരീക്ഷയുടെ താത്ക്കാലിക തീയതി ജൂൺ 12 ആണ്. മാനേജർ (റിസ്ക്) – 40, മാനേജർ (ക്രെഡിറ്റ്) – 100, സീനിയർ മാനേജർ – 5 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ.
വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകളും വ്യത്യസ്തമാണ്. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അറിയിപ്പ് വിശദമായി പരിശോധിക്കേണ്ടതാണ്. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായപരിധി 25 വയസ്സും ഉയർന്ന പ്രായപരിധി 35 വയസ്സുമാണ് (01.01.2022 പ്രകാരം). SC, ST, PWD ഉദ്യോഗാർത്ഥികൾക്ക്, ബാധകമായ GST ഉൾപ്പെടെ 50 രൂപയാണ് അപേക്ഷ ഫീസ്. മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും 850 രൂപയാണ് ജിഎസ്ടി ഉൾപ്പെടയുള്ള ഫീസ്. ഉദ്യോഗാർത്ഥികളെ ഓൺലൈൻ പരീക്ഷയും തുടർന്ന് അഭിമുഖവും വഴി തിരഞ്ഞെടുക്കും.