കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിന്റെ ആത്മഹത്യാശ്രമക്കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജിയിന്മേലാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയുക. 2020 ഫെബ്രുവരി 27ന് പുലർച്ചെ നാലിന് ജോളി കോഴിക്കോട് ജില്ലാ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് കേസ്. എന്നാൽ ആത്മഹത്യാശ്രമം നടത്തിയിട്ടില്ലെന്നാണ് ജോളിയുടെ വാദം. ജോളിക്ക് വേണ്ടി അഭിഭാഷകൻ ബി.എ. ആളൂരാണ് ഹാജരാവുക. മുൻ ഭർത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്നുവെന്ന കേസുകളിൽ വിചാരണത്തടവുകാരിയായി ജില്ലാ ജയിലിൽ തുടരുകയാണ് ജോളി.