കോട്ടയം : നവകേരളമെന്ന ആശയം യാഥാർഥ്യമാകാൻ യുവജനങ്ങളുടെ കഴിവും കാര്യക്ഷമതയും വിനിയോഗിക്കണമെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. കേരള യൂത്ത് ഫ്രണ്ട് എം. 52-ാം ജന്മദിനാഘോഷവും തൊഴിൽ നൈപുണ്യ ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്നത് യുവജനങ്ങൾക്കാണ്. എന്റെ കേരളം, എന്റെ തൊഴിൽ, എന്റെ അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തുന്ന യൂത്ത്ഫ്രണ്ട് എം. നവകേരള മുന്നേറ്റത്തിന്റെ വക്താക്കളായി മാറണം-അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് എം. സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി പ്രൊഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ അഡ്വ. അലക്സ് കോഴിമല, അഡ്വ.മുഹമ്മദ് ഇക്ബാൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, യൂത്ത്ഫ്രണ്ട് എം. ഭാരവാഹികളായ സിറിയക് ചാഴികാടൻ, ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, അഡ്വ. ദീപക് മാമ്മൻ മത്തായി, ആൽബിൻ തോമസ് പേണ്ടാനം, റോണി വലിയപറമ്പിൽ, ടോം ഇമ്മട്ടി തുടങ്ങിയവർ സംസാരിച്ചു. ശില്പശാലയിൽ പി.വി. ഉണ്ണികൃഷ്ണൻ, ഡോ.കൊച്ചുറാണി ജോസഫ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു