തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ‘ഹോം’ സിനിമ തഴയപ്പെട്ടതിനെതിരായ ഇന്ദ്രൻസിന്റെ പ്രതികരണത്തിൽ മറുപടിയുമായി ജൂറി ചെയർമാൻ. എല്ലാം ജൂറി അംഗങ്ങളും ‘ഹോം’ സിനിമ കണ്ടതാണെന്ന് സയ്യിദ് മിശ്ര പറഞ്ഞു. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് ‘ഹോം’ എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.