കൊച്ചി : മുനമ്പം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. മൂന്ന് മാസം മതിയാകില്ലെന്നും സർക്കാരിനോട് കൂടുതൽ സമയം ചോദിക്കുമെന്നും സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. സർക്കാർ ഈ ആവശ്യത്തെ അനുഭാവത്തോടെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ടേംസ് ഓഫ് റഫറൻസ് വൈകില്ലെന്നും ഉടൻ പ്രവർത്തനം തുടങ്ങുമെന്നും സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കമ്മീഷനുമായി മുനമ്പം നിവാസികൾ സഹകരിച്ചാൽ മാത്രമേ റിപ്പോർട്ട് സമർപ്പിക്കാനാവൂ എന്നും സി എൻ രാമചന്ദ്രൻ നായർ. മുഖ്യമന്ത്രിയുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.