പത്തനംതിട്ട : സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട നഗരവാസിയാണ്. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി. 1989 ലാണ് ഫാത്തിമ ബീവി അധികാരമേറ്റത്. ഇത് കൂടാതെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിക്ക് സ്വന്തമാണ്. ഏഷ്യയിൽ പരമോന്നത കോടതികളിൽ ഒരു ജഡ്ജ് ആയ വനിത എന്ന ബഹുമതിയും ഉണ്ട്. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ശേഷം മനുഷ്യാവകാശ കമ്മീഷനിൽ അംഗമായും 1997-2001 കാലത്ത് തമിഴ്നാട് ഗവർണ്ണറായും ഫാത്തിമ ബീവി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.