കൊട്ടാരക്കര: രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങിയ ഡോക്ടര്‍ മൃഗത്തിനേക്കാളും കഷ്ടം എന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. കരുണ,സ്നേഹം അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ കുട്ടികളെ വളര്‍ത്തണമെന്നും പറഞ്ഞു. മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും മനുഷ്യത്വം ഇല്ലെങ്കില്‍ മൃഗങ്ങളെക്കാള്‍ കഷ്ട്ടമാണന്നും എംഎല്‍എ വ്യക്തമാക്കുകയുണ്ടായി. കുണ്ടയം ഗവണ്മെന്റ് എല്‍പിഎസിന് പുതുതായി നിര്‍മ്മിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.