തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ നിർദ്ദേശത്തിനെതിരെ മുതിർന്ന കോണ്ഗ്രസ് നേതാവ് അഡ്വ. കെ. മോഹൻ കുമാർ. തികച്ചും ബാലിശമായ, തെറ്റായ
ഈ നീക്കത്തെ അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിലെല്ലാം ഇടപെടാൻ ധാരാളം സമയമുണ്ടെന്ന് കണ്ടെത്തിയ എറണാകുളം എംപിയെ സമ്മതിക്കണമെന്നും മോഹൻ കുമാർ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് മോഹൻ കുമാർ ഹൈബി ഈഡനെതിരെ പരസ്യമായി രംഗത്ത് വന്നത്.
‘ഉടലിന്റെ മദ്ധ്യഭാഗത്തേക്ക് തല മാറ്റിവയ്ക്കണമെന്ന നിർദ്ദേശവും ഒരർത്ഥത്തിൽ ലോജിക്കൽ ആണ്. പാർലിമെന്റിൽ സ്വന്തം നിലയ്ക്ക് ബിൽ അവതരിപ്പിച്ച എംപി സ്വന്തം സഹപ്രവർത്തകരെ വിഷമ വൃത്തത്തിലാക്കുകയാണ്, എന്താണിതിന്റെ യഥാർത്ഥ ഉന്നം’- മോഹൻ കുമാർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഉടലിന്റെ മദ്ധ്യഭാഗത്തേക്ക്
തല മാറ്റിവയ്ക്കണമെന്ന നിർദ്ദേശവും ഒരർത്ഥത്തിൽ
ലോജിക്കൽ ആണ്
നരേന്ദ്ര മോദിക്ക്, ഇതിലെല്ലാം ഇടപെടാൻ , ധാരാളം സമയമുണ്ടെന്ന്
കണ്ടെത്തിയ എറണാകുളം
എം പിയെ
സമ്മതിക്കണം.
തലസ്ഥാനം കൊച്ചിയ്ക്ക് മാറ്റണമെന്ന് സ്വയംതോന്നി,
പാർലിമെന്റിൽ സ്വന്തം നിലയ്ക്ക് ബിൽ അവതരിപ്പിച്ച എംപി
സ്വന്തം സഹപ്രവർത്തകരെ
വിഷമവൃത്തത്തിലാക്കുകയാണ്
പാർട്ടി എം പി യും സാധാരണ അംഗവും ശീലിച്ചിരിക്കേണ്ട
വഴക്കങ്ങൾ വലിച്ചെറിഞ്ഞ് .,
വാർത്ത സൃഷ്ടിക്കുമ്പോൾ ……
എന്താണിദ്ദേഹത്തിന്റെ
യഥാർത്ഥ ഉന്നം ….?
തികച്ചും ബാലിശമായ, തെറ്റായ
ഈ നീക്കത്തെ അപലപിക്കുന്നു.