തിരുവനന്തപുരം : ഒരു ഗവര്‍ണര്‍ എത്രമാത്രം തരംതാഴാം എന്നതിന്റെ ഉദാഹരണമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് കെ.മുരളീധരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയനു ഗവർണറെ പേടിയാണ്. സർക്കാരും വളംവച്ചു കൊടുക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും നടന്നതു മുഖ്യമന്ത്രി കണ്ടുപഠിക്കണം. പഴ്സനല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല. ഗവർണറെ നിയന്ത്രിച്ച് നിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം. സംഭവത്തിൽ സിപിഎം നിലപാടു വ്യക്തമാക്കേണ്ടതുണ്ട്. എംഎല്‍എയ്ക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണ് നാട്ടിലുള്ളതെന്നും മുരളീധരൻ ആരോപിച്ചു.