കോഴിക്കോട് : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെതുടര്‍ന്ന് കെപിസിസി ആസ്ഥാനമടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പി രംഗത്ത്.’വിമാനത്തിൽ കോൺ പ്രവർത്തകർ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള ഈ പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ച പ്രവർത്തരെ വിമാനത്തിനകത്ത് ഇപി ജയരാജൻ ചവിട്ടി. ഇപിക്കെതിരെ കേസ് എടുക്കണം. കേരള പോലീസ് കേസ് എടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം – സിവിൽ ഏവിയേഷൻ എന്നിവർക്ക് പരാതി നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.’
“ഗാന്ധി പ്രതിമയുടെ തല സി.പി.എമ്മുകാർ വെട്ടി. അവർ ആർ എസ് എസിന് തുല്യം.മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സിപിഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തിൽ പ്രതിഷേധിച്ചവർ കാണിച്ചത് ജനവികാരം. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാർട്ടി സംരക്ഷിക്കും. തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടും. പ്രതിപക്ഷത്ത് ഇരിക്കുന്നവരാണ് ഞങ്ങൾ നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല. ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവർ. ഇനി ഗാന്ധി സം പറഞ്ഞിട്ട് കാര്യമില്ല. ഇനി പോലീസിൽ പരാതിയില്ല. അടിച്ചാൽ തിരിച്ചടി’യെന്നും കെ.മുരളീധരന്‍ പറഞ്ഞു.