കോഴിക്കോട്: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എം പിമാർ മത്സരിക്കണമെന്നാണ് നിർദ്ദേശം.സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകും. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിലാണ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെമുരളീധരനും ടിഎന്‍പ്രതാപനും പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വികാര നിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.വിഡി സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് മയപ്പെടുകയായിരുന്നു.