തിരുവനന്തപുരം: സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നത് കുത്തി തിരിപ്പുണ്ടാക്കാനും ഭരണപരാജയം മറച്ചുവയ്ക്കാനുമാണെന്ന് കെ.മുരളീധരൻ. നിയമസഭയിൽ പ്രമേയം പാസാക്കിയാൽ കോൺഗ്രസ് അതിനെ പിന്തുണയ്ക്കും. പലസ്തീൻ വിഷയത്തിൻ ഭിന്നിപ്പിന് ശ്രമം വന്നപ്പോഴാണ് ലീഗ് സാങ്കേതികത്വം പറഞ്ഞത്. കോൺഗ്രസിൻ്റെ ആളുകളെ സംരക്ഷിക്കാൻ കോൺഗ്രസിനറിയാം.
ലീഗിൻ്റെ മനസും ശരീരവും യു.ഡി എഫിനൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആര്യാടൻ ഷൗക്കത്തിനെതിരെ നോട്ടീസ് നൽകിയത് ഈ വിഷയത്തിൽ മാത്രമല്ല, പാർട്ടി വിരുദ്ധ പ്രവർത്തനത്തിനെ തുടർന്നാണ്. ആര്യാടൻ ഷൗക്കത്തിന് ഓട്ടോയിലും ചെണ്ടയിലും പോകേണ്ട കാര്യമില്ല, കൈപത്തി മതി. ഏ.കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വദിച്ചാലും ജഡ്ജ് വധശിക്ഷ വിധിക്കും. അതുപോലെയാണ് പാർട്ടിയ്ക്കുവേണ്ടിയുള്ള ബാലന്റെ ഇടപെടലെന്നും അദ്ദേഹം പരിഹസിച്ചു.
പലസ്തീൻ വിഷയത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ഔദ്യോഗിക പരിപാടി നടത്തി. എന്നിട്ടും മറ്റൊരു റാലി നടത്തിയത് വിഭാഗീയ പ്രവർത്തനമായാണ് പാർട്ടി കണ്ടത്. അതുകൊണ്ടാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടതും, അത് ലംഘിച്ചത് ശരിയായില്ല. ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കെ മുരളീധരൻ നേരത്തെയും പറഞ്ഞിരുന്നു.