തിരുവനന്തപുരം : മെഡിക്കൽ കോളേജ് വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആരോഗ്യ മന്ത്രി വൻ പരാജയമാണെന്നും ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനം കണ്ട ഏറ്റവും മോശം ആരോഗ്യ മന്ത്രിയാണ് വീണാ ജോര്‍ജ്. വിമർശനം ചൂണ്ടിക്കാട്ടിയാൽ വ്യക്തിയാധിക്ഷേപമാണ് മന്ത്രി നടത്തുന്നത്. മന്ത്രിയുടെ അധിക്ഷേപത്തിന് താൻ മറുപടി പറയുന്നില്ല. മുൻകാല സർക്കാരുകൾ ആരോഗ്യ രംഗം നന്നായാണ് കൈകാര്യം ചെയ്തത്. ഇപ്പോൾ എന്തെങ്കിലും പറയുമ്പോൾ ഫ്ലാഷ് ബാക്ക് നോക്കാനാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.