കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട. 2018 ലെ അനുഭവം ഉണ്ടാകില്ല.റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക.534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുക.2 മണിക്കൂർ കഴിഞ്ഞാൽ 1000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വന്നേക്കാം. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.1000 ക്യു സെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ് നാട് ഉറപ്പ് നൽകിയിട്ടുണ്ട്, വടക്കൻ കേരളം ഇന്ന് ജാഗ്രത പാലിക്കണം..ഫ്ലഡ് ടൂറിസം അനുവദിക്കില്ല.സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് കേസെടുക്കമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.