തിരുവനന്തപുരം : സിപി ഐ എം നിലപാട് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന് മുമ്പിൽ നിബന്ധന വച്ചുകൊണ്ട് സംസാരിക്കുന്നത് ശരിയല്ല. ബി ജെ പി പറയുന്ന കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയമാണ് സി പി ഐ എം ഏറ്റെടുത്തത്. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മതേതര സഖ്യത്തിന് ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ് രാമചന്ദ്രൻ പിള്ളയുടെ ആരോപണങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുന്നു. ആർഎസ് പിയുടെ വാദം ആനയ്ക്ക് ഉറുമ്പ് കല്യാണം ആലോചിച്ച പോലെയാണെന്ന് കെ സുധാകരൻ പരിഹസിച്ചു. കോണ്‍ഗ്രസിന് ഉപാധിവയ്ക്കാന്‍ കോടിയേരിയും എസ്.ആര്‍.പിയും ആയിട്ടില്ല. സി.പി.ഐ എം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തളളാനേ കഴിയൂ. കോണ്‍ഗ്രസിന്റെ പ്രാധാന്യം സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പിന്തുടരുന്നത് മൃദു ഹിന്ദുത്വവും, നവ മുതലാളിത്ത നയങ്ങളുമാണ്. ഇതിൽ നിന്ന് മാറ്റമുണ്ടായാലേ കോൺഗ്രസുമായുള്ള സഖ്യം ആലോചിക്കാൻ കഴിയുവെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു. ഇതിനിടെ കെ പി സി സി തീരുമാനം അംഗീകരിക്കാത്തവർ പാർട്ടിക്കകത്തുണ്ടാകില്ലെന്ന് കെ സുധാകരൻ മുന്നറിയിപ്പ് നൽകി.