ദില്ലി: ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരൻ എം.പി. കെ എസ് യു , യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല. കെ എസ് യു കുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ പോയവരാണ്. അവരെ ഡി വൈ എഫ് ഐ, സി പി എം ,എസ് എഫ് ഐ ഗുണ്ടകൾ ഉപദ്രവിക്കാൻ വളഞ്ഞപ്പോൾ രക്ഷപ്പെടാനായി ഓടി . അവർ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. ആരേയും കൊല്ലാൻ നിന്നവരല്ല. അക്രമത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെ രണ്ട് കിലോമീറ്ററോളം ദൂരം പുറകേ ഓടിച്ചു. ഒടുവിൽ അവർ തളർന്ന് വീണ ഇടത്താണ് സംഭവം. കെ എസ് യു പ്രവർത്തകരോ നിഖിൽ പൈലിയോ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. എസ എഫ് ഐക്കാർ പോലും.എസ് എഫ് ഐ കാർ പോലും സാക്ഷി പറഞ്ഞിട്ടുമില്ല, അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ നിഖിൽ പൈലി ധീരജിനെ കുത്തിയിട്ടില്ല. അവരുടെ ഈ നിരപരാധിത്വം പറയാനാണ് ഇരന്നുവാങ്ങിയത് എന്ന് താൻ പറഞ്ഞതെന്നും കെ.സുധാകരൻ വിശദീകരിക്കുന്നു.
എം എം മണിയുടെ ആക്ഷേപത്തിൽ ആനി രാജയെ പോലുള്ള ദേശീയ നേതാവിനെ തള്ളിപ്പറയുന്ന സി പി ഐ നടപടി ശരിയായില്ല. മെറിച്ച് വച്ച് അവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം നടപടികളിൽ ഇടപെടാനുള്ള അവകാശം ഉണ്ടെന്നും സി പി ഐയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. സി പി എം കെ കെ രമയോട് ചെയ്തത് വലിയ ക്രൂരതയാണ് . എന്നിട്ടും അവരെ ഇപ്പോഴും വേട്ടയാടുന്നുവെന്നും കെ സുധാകരൻ എം പി പറഞ്ഞു.