മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങളിൽ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആക്ഷേപങ്ങളിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാവണം. വിഡ്ഢികളുടെ സ്വർഗ്ഗലോകത്താണ് ഇവർ ജീവിക്കുന്നത്. മാസപ്പടി ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. പാർട്ടി ഫണ്ട് വേണ്ട എന്നത് വി.എം സുധീരന്റെ മാത്രം കാഴ്ചപ്പാടാണ്. ബിജെപിയുടെ അഴിമതി പണത്തിന് സിപിഐഎമ്മും സിപിഐഎമ്മിന്റെ അഴിമതി പണത്തിനു ബിജെപിയും കാവലിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.