ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇനി കോൺഗ്രസ് പ്രവർത്തകരെ തല്ലിയിൽ നോക്കിയിരിക്കില്ലെന്നും തിരിച്ചടിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ് ഇവിടെ എന്ന് സുധാകരൻ ചോദിച്ചു. ഇടുക്കിയിൽ മാധ്യപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സിപിഐഎമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി.