തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇടത് വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസ് എം പി യുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം മാത്രമാണ്. കോണ്‍ഗ്രസിന് എട്ട് എം പി മാര്‍ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. ബിജെപിക്ക് അവസരം ലഭിച്ചാല്‍ തീരദേശ ജനതയുടെ വികസനം ഉറപ്പാക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി. അതേസമയം നിരന്തര അപകടങ്ങളിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മുതലപ്പൊഴിയില്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദര്‍ശനം നടത്തിയത്.