കൊച്ചി: മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. മുഹമ്മദ് റിയാസ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തം പുലര്‍ത്തുന്ന ആളാണ്. റിയാസും സിപിഎമ്മും അവസരം മുതലെടുത്ത് മുസ്ലിം സമുദായത്തിനിടയില്‍ ഭയാശങ്കകള്‍ വളര്‍ത്തി പോളറൈസേഷന് ശ്രമിക്കുകയാണ്. ഇത് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസ്സിലാകുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സിപിഎം ഇപ്പോള്‍ ഇദ്ദേഹത്തെ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെ ആക്കിയത് മുസ്ലിം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി ആ വിഭാഗത്തിന്റെ വോട്ടു കിട്ടാന്‍ വേണ്ടിയിട്ടാണെന്നും സുരേന്ദ്രന് ആരോപിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ധാരണ മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്ക് ആണെന്നാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.